സംസ്‌ഥാനത്തിന് 2.65 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി അനുവദിച്ചു

By Trainee Reporter, Malabar News
vaccine
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 2,65,160 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 61,150 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്തും 42,000 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കോഴിക്കോടും വെള്ളിയാഴ്‌ച എത്തിയിരുന്നു. ഇതുകൂടാതെ ഇന്ന് തിരുവനന്തപുരത്ത് 1,08,510 ഡോസ് കൊവാക്‌സിനും രാത്രിയോടെ 53,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിനും എത്തിയിട്ടുണ്ട്. 1,28,82,290 ഡോസ് വാക്‌സിനാണ് ഇതുവരെ സംസ്‌ഥാനത്തിന് ലഭിച്ചത്.

അതേസമയം, സംസ്‌ഥാനത്ത് 1,70,976 പേർ ഇന്ന് വാക്‌സിൻ സ്വീകരിച്ചു. 1,234 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്‌ഥാനത്ത് ഇതുവരെ 1,05,02,531 പേർ വാക്‌സിന്റെ ഒന്നാം ഡോസും 29,76,526 പേർ രണ്ടാം ഡോസും സ്വീകരിച്ചു. ഇതോടെ ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1,34,79,057 ആയി.

Read also: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നത് നുണക്കഥ; ഐഷ സുൽത്താന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE