48 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയില്‍

By Trainee Reporter, Malabar News
Malabar News_ MONEY
Representational image
Ajwa Travels

സുല്‍ത്താന്‍ ബത്തേരി: അനധികൃതമായി കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപയുമായി രണ്ടുപേരെ പിടികൂടി. താമരശ്ശേരി സ്വദേശികളായ അബ്‌ദുൾ മജീദ് (42), നൗഷാദ് (44) തുടങ്ങിയവരെയാണ് എക്‌സൈസ് അധികൃതര്‍ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നിന്നും പിടികൂടിയത്. മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്‌ടർ പി. ജുനൈദിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചക്ക് നടന്ന വാഹന പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്.

കോടഞ്ചേരിയില്‍ നിന്ന് പൈനാപ്പിള്‍ കയറ്റി, ഗുണ്ടല്‍പേട്ടയില്‍ ഇറക്കി തിരിച്ചുവരികയായിരുന്നു എന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്. പിടിച്ചെടുത്ത പണം സഹിതം, പ്രതികളെ പൊലീസിന് കൈമാറും.

Read also: കരിപ്പൂര്‍ സംരക്ഷണം; എസ് വൈ എസ് പാതയോര സമരം നാളെ (26 ശനി)

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE