എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

By Trainee Reporter, Malabar News
Drug_Malabar News
Representational image
Ajwa Travels

മാനന്തവാടി: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ജില്ലയില്‍ രണ്ട് പേര്‍ പിടിയില്‍. ചൂട്ടക്കടവ് സ്വദേശി എ. ജയപാണ്ടി (21), മാനന്തവാടി അമ്പുകുത്തി സ്വദേശി ഷെഫീഖ് കെ. വി (27) തുടങ്ങിയവരെയാണ് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്തു. അറസ്റ്റിലായവരോടൊപ്പം ഉണ്ടായിരുന്ന, മാനന്തവാടി സ്വദേശികളായ ജിന്‍ഷാദും ഷംനാസും സംഭവസ്ഥലത്ത് നിന്നും രക്ഷപെട്ടു.

1ഗ്രാം എംഡിഎംഎയും 100ഗ്രാം കഞ്ചാവുമാണ് സംഘത്തിന്റെ പക്കലുണ്ടായിരുന്നത്. ‘പാര്‍ട്ടി ഡ്രഗ്’ എന്നറിയപ്പെടുന്ന എംഡിഎംഎ, 0.5 ഗ്രാമെങ്കിലും കൈവശം വെക്കുന്നത് 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മാനന്തവാടി കോടതി മുന്‍പാകെ ഹാജരാക്കിയതിനുശേഷം, റിമാന്‍ഡ് ചെയ്തു. ജില്ലയില്‍, അടുത്തിടെ മയക്കുമരുന്ന് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. കൂടുതലും യുവാക്കളാണ് ഇത്തരം കേസുകളില്‍ എക്‌സൈസ് വകുപ്പിന്റെ പിടിയിലാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE