വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു

By Trainee Reporter, Malabar News
Representational image
Ajwa Travels

ബത്തേരി: വയനാട് സുൽത്താൻ ബത്തേരി കൊളഗപ്പാറ ജംഗ്‌ഷനിൽ വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. മുട്ടിൽ പാറക്കൽ സ്വദേശി മുസ്‌തഫ, മീനങ്ങാടി സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. മീനങ്ങാടി ഭാഗത്ത് നിന്നും ബത്തേരിയിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. മുസ്‌തഫയുടെ മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും ഷമീറിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണ് ഉള്ളത്.

സുൽത്താൻ ബത്തേരിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തും മുൻപേ ഇരുവരും മരിച്ചു. ഗുഡ്‌സ് വാഹനത്തിൽ കപ്പ കയറ്റി കച്ചവടം നടത്തുന്നവരാണ് ഇരുവരും.

Read also: ജെല്ലിക്കെട്ട്; മധുരയില്‍ 4 പേര്‍ക്ക് പരിക്ക്, രാഹുല്‍ഗാന്ധി ഇന്ന് സന്ദര്‍ശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE