ജെല്ലിക്കെട്ട്; മധുരയില്‍ 4 പേര്‍ക്ക് പരിക്ക്, രാഹുല്‍ഗാന്ധി ഇന്ന് സന്ദര്‍ശിക്കും

By Team Member, Malabar News
jallikkattu
Representational image
Ajwa Travels

ചെന്നൈ : പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ നടക്കുന്ന ജെല്ലിക്കട്ടില്‍ ഇത്തവണ നാല് പേര്‍ക്ക് പരിക്കേറ്റു. മധുരയില്‍ നടന്ന ജെല്ലിക്കെട്ടിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ നാല് പേരുടെയും നില ഗുരുതരമാണ്.

മധുരയിലെ ആവണിയാപുരത്ത് നടന്ന ജെല്ലിക്കെട്ട് മല്‍സരത്തിനിടെയാണ് അപകടം ഉണ്ടായത്. സംഭവം നടന്നതിന് പിന്നാലെ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളോടെയാണ് സംസ്‌ഥാനത്ത് ഇത്തവണ ജെല്ലിക്കെട്ട് നടത്തിയത്.

അതേസമയം തന്നെ ജെല്ലിക്കെട്ട് ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ഇന്ന് രാഹുല്‍ഗാന്ധി ആവണിയാപുരത്ത് എത്തും. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് കൊണ്ട് ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്. ജെല്ലിക്കെട്ടിനെ എതിര്‍ത്ത കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നാടകം കളിക്കുകയാണെന്നാണ് ബിജെപി ആരോപണം ഉന്നയിക്കുന്നത്.

Read also : പഴയങ്ങാടിയില്‍ പഴയപടിയാകാന്‍ ഒരുങ്ങി ടൂറിസം മേഖല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE