ജെല്ലിക്കെട്ടിന് അനുമതി; തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമെന്ന് സുപ്രീം കോടതി

തമിഴ്‌നാട് സർക്കാരിന്റെ നിയമത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് ജെല്ലിക്കെട്ടെന്നാണ് കോടതിയുടെ നിരീക്ഷണം.

By Trainee Reporter, Malabar News
jallikettu

ന്യൂഡെൽഹി: ജെല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. തമിഴ്‌നാട് സർക്കാരിന്റെ നിയമത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് ജെല്ലിക്കെട്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്‌റ്റിസ്‌ കെഎം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്‌.

പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (പെറ്റ) ഉൾപ്പടെയുള്ള സംഘടനകൾ സമർപ്പിച്ച ഹരജികളിലാണ് സുപ്രീം കോടതി വിധി. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം 2017, മൃഗങ്ങളോടുള്ള ക്രൂരത തടയൽ ചട്ടങ്ങൾ 2017 എന്നീ നിയമങ്ങൾക്ക് എതിരേയായിരുന്നു ഹരജികൾ. 2014ൽ സുപ്രീം കോടതി ജെല്ലിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയെങ്കിലും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ ജെല്ലിക്കെട്ട് നടത്താൻ ഈ രണ്ടു നിയമങ്ങളും അനുമതി നൽകിയിരുന്നു.

സംഘടനകളുടെയും തമിഴ്‌നാട് സർക്കാരിന്റെയും വാദം കേട്ട ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഡിസംബറിൽ കേസ് വിധി പറയാൻ മാറ്റുകയായിരുന്നു. ജെല്ലിക്കെട്ട് വിനോദങ്ങൾ സാംസ്‌കാരിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാ വകുപ്പ് പ്രകാരം അനുവദനീയം ആകുന്നതിന് നിയമനിർമാണം കൊണ്ടുവരാൻ സംസ്ഥാനങ്ങൾക്ക് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്‌തമാക്കി.

മൃഗങ്ങൾക്കെതിരായ ക്രൂരത നിരോധിക്കുന്ന 1960ലെ കേന്ദ്രനിയമം ഭേദഗതി ചെയ്‌താണ്‌ തമിഴ്‌നാട് സർക്കാർ ജെല്ലിക്കെട്ടും മഹാരാഷ്‌ട്ര, കർണാടക സർക്കാരുകൾ കാളയോട്ട മൽസരങ്ങളും നിയമവിധേയം ആക്കിയത്. നിയമഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, നിയമത്തിൽ അനുശാസിക്കുന്ന എല്ലാ മുൻകരുതലുകളും സ്വീകരിച്ചു മാത്രമേ ജെല്ലിക്കെട്ട് നടത്താവൂ എന്ന് സുപ്രീംകോടതി വ്യക്‌തമാക്കി. ഇക്കാര്യം ജില്ലാ മജിസ്ട്രേറ്റുമാർ ഉറപ്പു വരുത്തണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയല്ലെന്നും സാംസ്‌കാരികമായ അവകാശമാണെന്നും തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു.

Most Read: ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം; കർണാടക മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE