പഴയങ്ങാടിയില്‍ പഴയപടിയാകാന്‍ ഒരുങ്ങി ടൂറിസം മേഖല

By Team Member, Malabar News
pazhayangadi
Representational image
Ajwa Travels

കണ്ണൂര്‍ : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അനിശ്‌ചിത കാലത്തേക്ക് അടച്ചിട്ടിരുന്ന പഴയങ്ങാടി മേഖലയിലെ ടൂറിസം കേന്ദ്രങ്ങളെല്ലാം തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതോടെ ഇപ്പോള്‍ പാര്‍ക്കുകളും, ഉല്ലാസ ബോട്ട് സര്‍വീസുകളും പഴയപടി സഞ്ചാരികളെ വരവേല്‍ക്കാന്‍ തയ്യാറായിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇവിടങ്ങളിലെല്ലാം ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.

പ്രവര്‍ത്തനം പുനഃരാരംഭിച്ചതോടെ ഏഴിലം ടൂറിസത്തിന്റെ ബോട്ട് സര്‍വീസ്, വഞ്ചിവീട് മാതൃകയിലുളള ഏഴിലത്തിന്റെ ഓഡിറ്റോറിയം, ചൂട്ടാട് ബീച്ച്, വയലപ്ര പാര്‍ക്ക് എന്നിവിടങ്ങളിലേക്ക് പഴയപടി ആളുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ബോട്ട് സര്‍വീസുകളില്‍ ഉള്‍പ്പടെ എല്ലായിടത്തും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന കർശന നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്.

പാര്‍ക്കുകളും ബീച്ചും തുറന്നതോടെ സമീപത്തെ റസ്‌റ്റോറന്റുകള്‍, മറ്റ് വ്യാപാര സ്‌ഥാപനങ്ങള്‍ എന്നിവയും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം പഴയപടി ആളുകളും സജീവമാകാന്‍ തുടങ്ങി. ഇതോടെ മാസങ്ങളായി കോവിഡ് ഭീഷണിയെ തുടര്‍ന്ന് അനിശ്‌ചിതത്വത്തില്‍ കഴിഞ്ഞിരുന്ന ജില്ലയിലെ ടൂറിസം മേഖല വീണ്ടും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

Read also : വരവര റാവുവിന്റെ പ്രായവും ആരോഗ്യനിലയും മറക്കരുത്; എൻഐഎയോട് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE