ജമ്മുവിൽ കുഴിബോംബ് സ്‌ഫോടനം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

By Syndicated , Malabar News
soldiers-killed-in-jk
Ajwa Travels

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ നൗഷേരാ-സുന്ദര്‍ബനി സെക്‌ടറിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. അപകടത്തിൽ 3 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ലൈന്‍ ഓഫ് കണ്‍ട്രോളിന് സമീപം നടത്തിയ പെട്രോളിംഗിനിടെ സ്‌ഫോടനം ഉണ്ടായെന്നാണ് വിവരം. പരിക്കേറ്റ രണ്ട് സൈനികരുടെ നില അതീവ ഗുരുതരമാണ്.

ജമ്മുവിലെ രജൗരി ജില്ലയിലാണ് സ്‌ഫോടനം നടന്ന പ്രദേശം. കഴിഞ്ഞ മൂന്ന് ആഴ്‌ചകളോളമായി ഈ മേഖലയില്‍ സൈന്യത്തിന്റെ ഓപ്പറേഷനുകള്‍ നടന്നുവരികയാണ്. പൂഞ്ച് വനത്തില്‍ ഒളിച്ചിരിക്കുന്നതായി കരുതുന്ന ഭീകരര്‍ക്കെതിരെ നടന്നുവരുന്ന ഏറ്റുമുട്ടലില്‍ 9 സൈനികരും രണ്ട് സൈനിക ഉദ്യോഗസ്‌ഥരും കൊല്ലപ്പെട്ടിരുന്നു.

Read also: മന്ത്രി അധിക്ഷേപിച്ചു; പരാതി നൽകി അജിത്തും അനുപമയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE