തിരുവനന്തപുരത്ത് 2 യുവാക്കളെ വെട്ടി കൊലപ്പെടുത്തി

By News Desk, Malabar News
MalabarNews_tvm murder case
മിഥിലാജും മുഹമ്മദും
Ajwa Travels

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നു. തേമ്പാന്‍മൂട് കലുങ്കിന്‍മുഖം സ്വദേശി ഹക്ക് മുഹമ്മദ് (28), വെമ്പായം തേവലക്കാട് മിഥിലാജ് (32), എന്നിവരാണ് കൊല്ലപ്പെട്ടത്.

വെഞ്ഞാറമൂട് തേമ്പാന്‍മൂട്ടില്‍ രാത്രി 12 മണിയോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ബൈക്കില്‍ ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന ഷഹിന്‍ എന്ന യുവാവ് നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു.

ഡിവൈഎഫ്‌ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. പ്രദേശത്ത് പതിവായി സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം നിലനില്‍ക്കുന്നതാണ്. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE