സിപിഎം കൊടിതോരണങ്ങൾ നശിപ്പിച്ചെന്ന് പരാതി; കോട്ടയം ഡിസിസി അധ്യക്ഷനെതിരെ കേസ്

By News Bureau, Malabar News
Ajwa Travels

കോട്ടയം: ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു. സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട കൊടി തോരണങ്ങൾ നശിപ്പിച്ച സംഭവത്തിലാണ് കേസ്. സിപിഎം പ്രാദേശിക നേതാക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തത്.

13ന് പുലർച്ചെയാണ് മൂലേടം ദിവാൻ കവലയിൽ സ്‌ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിക്കപ്പെട്ടത്. കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മറിയപ്പള്ളിയെ നേരത്തെ അറസ്‌റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടിരുന്നു.

അതേസമയം ദിവാൻ കവലയിലെ ഇന്ദിരാഗാന്ധി രക്‌തസാക്ഷി മണ്ഡപത്തിന് മുന്നിൽ സ്‌ഥാപിച്ച കൊടി തോരണങ്ങൾ എടുത്ത് മാറ്റുക മാത്രമാണ് ചെയ്‌തതെന്ന് ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് പറയുന്നു. മണ്ഡപത്തിന് മുന്നിലെ കൊടികൾ മാറ്റണമെന്ന് സിപിഎം നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു എന്നും അവരത് മാറ്റാത്തത് കൊണ്ടാണ് തങ്ങൾ നീക്കിയതെന്നുമാണ് സുരേഷിന്റെ വാദം.

Most Read: തലസ്‌ഥാനത്ത് ദമ്പതികൾക്ക് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE