‘പ്രകൃതി ദുരന്തത്തിൽ പോലും രാഷ്‌ട്രീയം കലർത്തുന്നു’; പ്രതിപക്ഷ നേതാവിനെതിരെ സിപിഐഎം

By Web Desk, Malabar News
A_Vijayaraghavan
Ajwa Travels

തിരുവനന്തപുരം: പ്രകൃതി ദുരന്തത്തിൽ പോലും വിഡി സതീശൻ രാഷ്‌ട്രീയം കലർത്തുന്നു എന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. പ്രതിപക്ഷ നേതാവിന്റെ നിലപാട് ആ പദവിക്ക് ചേർന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രകൃതിക്ഷോഭം നേരിടുന്നതിന് സർക്കാർ മികച്ച നിലയിലാണ് പ്രവർത്തിച്ചത്. ദുരന്ത പ്രദേശങ്ങളിൽ മന്ത്രിമാർ നേരിട്ട് രക്ഷാ പ്രവർത്തനത്തിനിറങ്ങി. പ്രതിപക്ഷ നേതാവിനെ അവിടെയെങ്ങും ആരും കണ്ടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോരായ്‌മ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണിക്കണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

മുഖ്യമന്ത്രിക്കെതിരെ ആക്രോശിക്കുന്നതിന് പകരം ക്രിയാത്‌മക നിലപാട് സ്വീകരിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടതെന്നും വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രിയെ വിമർശിക്കാൻ മാത്രം സമയം ചെലവിടുന്ന വിഡി സതീശൻ നരേന്ദ്ര മോദിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുകയാണ്. ഉരുൾപൊട്ടലിന്റെ സമയവും സ്‌ഥലവും മുൻകൂട്ടി നിശ്‌ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ പക്കലുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

സംസ്‌ഥാനത്ത് മഴക്കെടുതി മുന്നറിയിപ്പുകള്‍ വൈകിയെന്ന് ആയിരുന്നു വിഡി സതീശന്‍ ആരോപിച്ചത്. വിമര്‍ശിച്ചാല്‍ ദേശദ്രോഹിയെന്ന് പറയുന്ന മോദിയുടെ നിലപാടാണ് മുഖ്യമന്ത്രിയുടേത്. തുടര്‍ച്ചയായ നാലാം വര്‍ഷവും പ്രളയ മുന്നൊരുക്കങ്ങളിലെ വീഴ്‌ച ആരുടെ കുറ്റമെന്നും സതീശൻ ചോദിച്ചിരുന്നു.

Malabar News: കോഴിക്കോട് കൂട്ട ബലാൽസംഗം; പ്രതികൾ റിമാൻഡിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE