കോവിഡ്; ലോകത്ത് 20.29 കോടി രോഗബാധിതര്‍; 43 ലക്ഷത്തോട് അടുത്ത് മരണസംഖ്യ

By Staff Reporter, Malabar News
world covid cases
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 കോടി 29 ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തത്‌.

അതേസമയം കോവിഡ് മരണനിരക്കും ഉയരുകയാണ്. 43 ലക്ഷത്തോളം പേർക്കാണ് കോവിഡ് മൂലം ഇതുവരെ ലോകത്താകമാനം ജീവൻ നഷ്‌ടമായത്‌. നിലവില്‍ ഒരു കോടി 63 ലക്ഷം പേരാണ് ചികിൽസയിൽ കഴിയുന്നത്.

അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകത്ത് ആദ്യ മൂന്ന് സ്‌ഥാനങ്ങളിൽ ഉള്ളത്.

പ്രതിദിന കോവിഡ് കേസുകളില്‍ അമേരിക്ക ഒന്നാം സ്‌ഥാനത്ത് തുടരുകയാണ്. 60,000ത്തിൽ അധികം കേസുകളാണ് ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തത്‌. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി 65 ലക്ഷം കടന്നു. 6.32 ലക്ഷം പേര്‍ ഇതുവരെ മരണപ്പെട്ടപ്പോൾ രോഗമുക്‌തി നേടിയത് രണ്ട് കോടി 98 ലക്ഷം പേരാണ്.

അതേസമയം ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി 18 ലക്ഷമായി. കഴിഞ്ഞ ദിവസം 38,628 പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. മൂന്ന് കോടി പത്ത് ലക്ഷം പേര്‍ രോഗമുക്‌തി നേടിയിട്ടുമുണ്ട്. നിലവില്‍ 4.12 ലക്ഷം പേരാണ് ചികിൽസയിലുള്ളത്.

Most Read: ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്ക് ഒരു ക്ഷേമപെൻഷന് മാത്രം അർഹത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE