ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 22,431 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 19 ശതമാനത്തിന്റെ വർധനയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം രാജ്യത്ത് 18,833 പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം തന്നെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 24,602 പേർ കോവിഡ് മുക്‌തരാകുകയും ചെയ്‌തു.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 318 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,49,856 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ ദിവസം രാജ്യത്ത് സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ 12,616 കേസുകളും കേരളത്തിൽ നിന്നാണ്. രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 3,38,94,312 ആണ്. ഇവരിൽ 3,32,00,258 ആളുകൾ കോവിഡ് മുക്‌തരായിട്ടുണ്ട്.
രാജ്യത്ത് നിലവിൽ കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 2,44,198 ആണ്. രോഗബാധിതരായ ആകെ ആളുകളിൽ 0.72 ശതമാനം മാത്രമാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. കൂടാതെ രാജ്യത്തെ നിലവിലെ രോഗമുക്‌തി നിരക്ക് 97.95 ശതമാനമായും, കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 1.57 ശതമാനമായും തുടരുകയാണ്.
Read also: പാകിസ്‌ഥാനിൽ ഭൂചലനം; കുട്ടികളടക്കം 20 മരണം, നിരവധി പേർക്ക് പരിക്ക്