സൗദിയില്‍ 24 മണിക്കൂറില്‍ 17 കോവിഡ് മരണം; 302 പേര്‍ക്ക് കൂടി കോവിഡ്

By Team Member, Malabar News
Malabarnews_covid saudi
Representational image
Ajwa Travels

റിയാദ് : സൗദിയില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നുണ്ടെങ്കിലും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് മരണസംഖ്യ ഉയര്‍ന്നു തന്നെ നിലനില്‍ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 302 പുതിയ കോവിഡ് കേസുകളാണ്. അതേസമയം തന്നെ രാജ്യത്തിന്റെ വിവിധ വിഭാഗങ്ങളിലായി 17 ആളുകളാണ് ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 5,857 ആയി ഉയര്‍ന്നു.

രാജ്യത്ത് കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണം രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 407 ആണ്. ഇതോടെ രാജ്യത്ത് രോഗം സ്‌ഥിരീകരിച്ച 3,56,691 ആളുകളില്‍ 3,45,622 ആളുകള്‍ക്കും രോഗം ഭേദമായി. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികില്‍സയില്‍ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 5,212 ആണ്. ഇവരില്‍ 698 ആളുകള്‍ക്ക് രോഗം ഗുരുതരമായതോടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ്.

രാജ്യത്ത് കോവിഡ് മരണനിരക്ക് നിലവില്‍ 1.6 ശതമാനമാണ്. ഒപ്പം തന്നെ കോവിഡ് മുക്‌തി നിരക്ക് 96.7 ശതമാനവുമാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് റിയാദിലാണ്. 70 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഇവിടെ രോഗം സ്‌ഥിരീകരിച്ചത്.

Read also : 1283 പുതിയ കേസുകള്‍; യുഎഇയില്‍ 24 മണിക്കൂറില്‍ 838 രോഗമുക്‌തര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE