ജില്ലയിൽ ഇന്ന് 2,758 പേർക്ക് രോഗമുക്‌തി; 2,201 പുതിയ കേസുകൾ

By Desk Reporter, Malabar News
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിൽ ഇന്ന് 2,758 പേർ രോഗമുക്‌തി നേടി. 2,201 പേർക്കാണ് പാലക്കാട് ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിൽ 1,393 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 799 കേസുകളും റിപ്പോർട് ചെയ്‌തു. 21.37 ശതമാനമാണ് ഇന്നത്തെ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.

കോവിഡ് സ്‌ഥിരീകരിച്ചവരിൽ 3 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇതര സംസ്‌ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 6 പേർക്കും കോവിഡ് സ്‌ഥിരീകരിച്ചു.

ആകെ 10,300 പേരെയാണ് കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയരാക്കിയത്. നിലവിൽ 16,044 പേരാണ് ജില്ലയിൽ ചികിൽസയിൽ കഴിയുന്നത്. ജില്ലയിൽ ചികിൽസയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് സ്വദേശികളായ 2 പേർ വീതം കൊല്ലം, വയനാട് ജില്ലകളിലും ഒരാൾ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 5 പേർ പത്തനംതിട്ടയിലും 6 പേർ ഇടുക്കിയിലും 10 പേർ കണ്ണൂരിലും 11 പേർ എറണാകുളത്തും 13 പേർ കോഴിക്കോടും 21 പേർ തിരുവനന്തപുരം ജില്ലയിലും 72 പേർ തൃശൂരും 113 പേർ മലപ്പുറത്തും ചികിൽസയിലുണ്ട്.

Malabar News:  ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി വാക്‌സിനേഷന്‍ ക്യാംപ് നടത്തി മലപ്പുറം നഗരസഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE