ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി വാക്‌സിനേഷന്‍ ക്യാംപ് നടത്തി മലപ്പുറം നഗരസഭ

By Staff Reporter, Malabar News
Covid Vaccination priority
Representational Image
Ajwa Travels

മലപ്പുറം: ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകമായി വാക്‌സിനേഷന്‍ ക്യാംപ് നടത്തി മലപ്പുറം നഗരസഭ. സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയാണ് നഗരസഭയിലെയും സമീപ പഞ്ചായത്തിലെയും ഭിന്നശേഷിക്കാര്‍ക്ക് നഗരസഭയുടെ നേതൃത്വത്തില്‍ വാക്‌സിന്‍ നല്‍കിയത്. സംസ്‌ഥാനത്ത് ആദ്യമായാണ് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ഒരു തദ്ദേശസ്‌ഥാപനം ഭിന്നശേഷി വിഭാഗങ്ങൾക്ക് വാക്‌സിൻ നൽകിയത്. 172 ആളുകൾ ക്യാംപിൽ പങ്കെടുത്തു.

നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി വാക്‌സിനേഷൻ ക്യാംപിന്റെ ഉൽഘാടനം നിർവഹിച്ചു. ക്യാംപിൽ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും ഒന്നാംഘട്ട വാക്‌സിനേഷന്‍ നടത്തിയതായി അധികൃതർ അറിയിച്ചു.

ജനപ്രതിനിധികള്‍ക്ക് പുറമേ ട്രോമാ കെയര്‍, ആര്‍ആര്‍ടി വളണ്ടിയര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവർ വീൽചെയറിലും സ്ട്രെച്ചറിലും ആളുകളെ ക്യാംപിൽ പങ്കെടുപ്പിച്ചു.

സ്‌ഥിരം സമിതി അധ്യക്ഷരായ പികെ സക്കീര്‍ ഹുസൈന്‍, പികെ അബ്‌ദുല്‍ ഹക്കീം, സിദ്ദീഖ് നൂറേങ്ങല്‍, മറിയുമ്മ ശരീഫ്, സിപി ആയിശാബി, കൗണ്‍സിലര്‍മാരായ മഹമൂദ് കോതേങ്ങല്‍, ശിഹാബ് മൊടയങ്ങാടന്‍, സികെ സഹീര്‍, ശാഫി മൂഴിക്കല്‍, സമീറ മുസ്‌തഫ, പിസ്എ ഷബീര്‍ എന്നിവര്‍ പരിപാടിയിൽ സന്നിഹിതരായി.

Malabar News: കോവിഡ് രൂക്ഷം; ഗൂഡല്ലൂരിൽ തേയില ഫാക്‌ടറികൾ അടപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE