ബെംഗളൂരു: കർണാടകയിൽ 29 നഴ്സിംഗ് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്. സംസ്ഥാനത്തെ ശിവമോഗയിലുള്ള ഒരു നഴ്സിംഗ് കോളേജിലെ വിദ്യാർഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ രോഗബാധിതരായ വിദ്യാർഥികളിൽ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.
പ്രദേശത്ത് അണുബാധ പടരാനുള്ള സാധ്യത പരിശോധിക്കാൻ ആളുകളുടെ സാമ്പിളുകൾ പരിശോധിച്ച് വരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ കെബി ശിവകുമാർ അറിയിച്ചു. കൂടാതെ രോഗബാധ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ മൂന്നോ അതിലധികമോ കോവിഡ് കേസുകൾ ഉള്ള പ്രദേശത്തെ ഒരു ക്ളസ്റ്ററായി തരം തിരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.
കർണാടകയിൽ കഴിഞ്ഞ ദിവസം 397 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 4 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്തിട്ടുണ്ട്. കൂടാതെ കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സംസ്ഥാനത്ത് 2 പേർക്ക് സ്ഥിരീകരിച്ചിരുന്നു.
Read also: അതിർത്തികളിൽ വാക്സിൻ ക്യാംപ്; വയനാട്ടിൽ മുന്നൊരുക്കങ്ങൾ ശക്തം