കർണാടകയിലെ കോളേജിൽ 66 വിദ്യാർഥികൾക്ക് കോവിഡ് ബാധ; വാക്‌സിൻ എടുത്തവർക്കും രോഗം

By News Desk, Malabar News
Covid_Karnataka
Representational Image

ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ 66 മെഡിക്കൽ വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കോളേജിൽ നടന്ന ഒരു പരിപാടിയെ തുടർന്ന് 400 വിദ്യാർഥികളിൽ 300 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. 66 പേരും എസ്‌ഡിഎം കോളേജിലെ വിദ്യാർഥികളാണ്. ഇവരെല്ലാം തന്നെ രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചവരാണ് എന്നുള്ളത് ആശങ്ക ഉയർത്തുന്നുണ്ട്.

ജില്ലാ ഹെൽത്ത് ഓഫിസറുടെയും ഡെപ്യൂട്ടി കമ്മീഷണറുടെയും നിർദ്ദേശപ്രകാരം കോളേജിലെ രണ്ട് ഹോസ്‌റ്റലുകളും അടച്ചു. ഓഫ്‌ലൈൻ ക്‌ളാസുകൾ താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കോവിഡ് ബാധിതരായ വിദ്യാർഥികളെ ക്വാറന്റെയ്‌നിൽ ആക്കിയതായി ധാർവാഡ് ഡെപ്യൂട്ടി കമ്മീഷണർ നിതേഷ് പാട്ടീൽ പറഞ്ഞു. വിദ്യാർഥികൾക്ക് ഹോസ്‌റ്റലിൽ തന്നെ ചികിൽസ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ബാക്കിയുള്ള വിദ്യാർഥികളെ കോവിഡ് പരിശോധനക്ക് വിധേയമാക്കും. രോഗബാധിതരായ വിദ്യാർഥികൾക്ക് ചികിൽസയും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഹോസ്‌റ്റലിൽ തന്നെ ഒരുക്കും. ആരെയും ഹോസ്‌റ്റലിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. ടെസ്‌റ്റ് റിസൾട്ടിനായി കാത്തിരിക്കുന്ന വിദ്യാർഥികളെയും ഇതേ പരിസരത്ത് തന്നെ ക്വാറന്റെയ്‌ൻ ചെയ്യുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

രോഗബാധിതരായ വിദ്യാർഥികളിൽ ചിലർക്ക് ചുമയും പനിയുമുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണ്. നിലവിൽ മറ്റ് രോഗലക്ഷണങ്ങളില്ലെന്നും നിതേഷ് പാട്ടീൽ പറഞ്ഞു.

Also Read: സിഖ് മതവികാരം വ്രണപ്പെടുത്തി; കങ്കണയെ വിളിച്ചു വരുത്തുമെന്ന് ഡെൽഹി നിയമസഭാ സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE