സൗദിയിൽ 30 കോവിഡ് മരണം കൂടി; 769 പേർക്ക് രോഗമുക്തി

By News Desk, Malabar News
30 more covid deaths in saudi
Representational Image
Ajwa Travels

റിയാദ്: രാജ്യത്ത് കോവിഡ് ബാധിച്ച് 30 പേർ കൂടി മരിച്ചു. ഇതുവരെ 4655 പേരാണ് രോഗം ബാധിച്ച് മരിക്കുന്നത്. 461 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ 3,32,790 പേരിലാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതിൽ 3,16,405 പേരാണ് രോഗമുക്തി നേടിയത്. പുതുതായി 769 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.

ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ചവരിൽ 62 ശതമാനവും പുരുഷന്മാരാണ്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി 11730 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ 1035 പേരുടെ സ്ഥിതി വളരെ ഗുരുതരമാണ്. വേൾഡ് മെറ്റേഴ്‌സ് എന്ന വെബ്സൈറ്റിന്റെ കണക്കുകൾ പ്രകാരം ലക്ഷത്തിൽ 133 മരണങ്ങളാണ് സൗദിയിൽ സംഭവിക്കുന്നത്. ഇക്കാര്യത്തിൽ ലോകത്ത് 55-ാം സ്ഥാനത്താണ് സൗദി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE