കിഫ്‌ബി വഴി ജില്ലയിലെ ആരോഗ്യ മേഖലക്ക് 325 കോടിയുടെ പദ്ധതികൾ

By Staff Reporter, Malabar News
MALABARNEWS-KOZHIKODE
Govt. General Hospital Beach, Kozhikode
Ajwa Travels

കോഴിക്കോട്: കിഫ്ബിയിലൂടെ ജില്ലയുടെ ആരോഗ്യ മേഖലക്ക് കൂടുതൽ പദ്ധതികൾ ഒരുങ്ങുന്നു. 325 കോടിയുടെ പദ്ധതികളാണ് ജില്ലയുടെ ആരോഗ്യ പരിപാലനത്തിന് വേണ്ടി കിഫ്ബിയിൽ വകയിരുത്തിയത്. ഗവ. ബീച്ച്‌ ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗം, ട്രോമാ കെയർ, മോർച്ചറി, വിശാലമായ കാന്റീൻ എന്നിവയാണ് നിർമ്മിക്കുന്നത്. ഒപി മുതൽ ശസ്‌ത്രക്രിയാ വാർഡുവരെ നവീകരിക്കും.

പഴയ കെട്ടിടത്തിന്റെ പൈതൃകം നിലനിർത്തി‌ 174 കോടി രൂപയുടെ സമഗ്ര വികസനമാണ്‌ കിഫ്‌ബി വഴി ആശുപത്രിയിൽ നടപ്പാക്കുന്നത്. ബീച്ച്‌ ആശുപത്രി മാത്രമല്ല, ജില്ലയിലെ താലൂക്ക്‌ ആശുപത്രികളിലും കിഫ്‌ബി വഴി ചികിൽസാ സൗകര്യങ്ങൾ സജ്ജമാകുകയാണ്.

ഇതിന് പുറമെ ‌ഫറോക്ക്‌, ബാലുശേരി, കൊയിലാണ്ടി, പേരാമ്പ്ര താലൂക്ക്‌ ആശുപത്രികളിൽ കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള പദ്ധതികളാണ്‌ കിഫ്‌ബിയിൽ തയ്യാറാവുന്നത്‌. ബാലുശേരി താലൂക്ക്‌ ആശുപത്രി കെട്ടിട നിർമ്മാണത്തിന്‌ 21 കോടി രൂപയുടെ‌ അനുമതിയായി.

ഫറോക്ക്‌ താലൂക്ക്‌ ആശുപത്രി നവീകരണത്തിന്‌ 23.5 കോടി, കൊയിലാണ്ടി താലൂക്ക്‌ ആശുപത്രി പുതിയ ബ്ളോക്കിന്‌ ‌ 30 കോടി, പേരാമ്പ്ര താലൂക്ക്‌ ആശുപത്രി വികസനത്തിനായി 77.47 കോടി എന്നിവയാണ്‌ കിഫ്‌ബിയിലെ മറ്റു പദ്ധതികൾ.

Read Also: റാണിപുരത്ത് മൃഗവേട്ടയും കാട്ടുതീയും തടയാന്‍ വനംവകുപ്പ് നടപടികള്‍ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE