സംസ്‌ഥാനത്ത് 5.38 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ കൂടി എത്തിച്ചു; ആരോഗ്യമന്ത്രി

By Team Member, Malabar News
More Vaccine for State
Representational Image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് 5.38 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി എത്തിച്ചതായി വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനുമാണ് നിലവിൽ സംസ്‌ഥാനത്ത് എത്തിച്ചത്.

നേരത്തെ കെഎംഎസ്‌സിഎല്‍ മുഖേന ഓര്‍ഡര്‍ നല്‍കിയ വാക്‌സിന്‍ ഇന്നലെയാണ് എറണാകുളത്ത് എത്തിയത്. ഇത് വിവിധ ജില്ലകളിലായി വിതരണം ചെയ്‌തു വരികയാണ്. കൂടാതെ കേന്ദ്രം അനുവദിച്ച വാക്‌സിന്‍ രാത്രിയോടെ തിരുവനന്തപുരത്താണ് എത്തിയത്. ഇതോടെ സംസ്‌ഥാനത്തിനാകെ 1,10,52,440 ഡോസ് കോവിഡ് വാക്‌സിനാണ് ഇതുവരെ ലഭ്യമായത്.

ആകെ ലഭിച്ച വാക്‌സിനിൽ 9,35,530 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും, 1,37,580 ഡോസ് കൊവാക്‌സിനും ഉള്‍പ്പടെ ആകെ 10,73,110 ഡോസ് വാക്‌സിനാണ് സംസ്‌ഥാനം വാങ്ങിയത്. 90,34,680 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും, 9,44,650 ഡോസ് കൊവാക്‌സിനും ഉള്‍പ്പടെ ആകെ 99,79,330 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.

Read also : വൈദ്യുതി ബില്ലടക്കാൻ സാവകാശം; ലോക്ക്ഡൗൺ കാലത്ത് ഫ്യൂസ് ഊരില്ലെന്ന് അധികൃതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE