സംസ്‌ഥാനത്ത് 5.57 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി

By Staff Reporter, Malabar News
covid vaccine
Ajwa Travels

തിരുവനന്തപുരം: കേരളത്തിലേക്ക് 5,57,350 ഡോസ് വാക്‌സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവീഷീല്‍ഡ് വാക്‌സിനുകളാണ് എത്തിയത്.

തിരുവനന്തപുരത്ത് 1,89,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 2,18,850 ഡോസ് വാക്‌സിനുകളും കോഴിക്കോട് 1,49,500 ഡോസ് വാക്‌സിനുകളും എത്തിയതായി അധികൃതർ വ്യക്‌തമാക്കി.

വാക്‌സിനേഷൻ പുരോഗമിക്കുന്ന സംസ്‌ഥാനത്ത് ഇതുവരെ 29,01,791 പേരാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിൽ 25,19,549 പേര്‍ ഒരു ഡോസ് വാക്‌സിനും 3,82,242 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

Read Also: മുംബൈയിൽ കോവിഡ് കുതിച്ചുയരുന്നു; ലോക്‌ഡോണിലേക്ക് നീങ്ങേണ്ടി വരുമെന്ന് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE