5 മീറ്റർ നീളം, 5 മീറ്റർ വീതി; കോഴിക്കോട് ബീച്ചിൽ കൂറ്റൻ ചെസ് ബോർഡ് ഒരുക്കുന്നു

By Desk Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: കോവിഡ് തീർത്ത ഈ പ്രതിസന്ധി ഘട്ടം കഴിഞ്ഞാൽ ചെസ് കളിക്കാൻ താൽപര്യമുള്ള കുട്ടികൾക്ക് കോഴിക്കോട് ബീച്ചിലേക്ക് വരാം. കുട്ടികൾക്ക് കളിച്ചു രസിക്കാൻ കോഴിക്കോട് ബീച്ചിൽ ഒരു ചെസ് ബോർഡ് ഒരുങ്ങുകയാണ്. സാധാരണ ചെസ് ബോർഡല്ല, 5 മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള കൂറ്റൻ ചെസ് ബോർഡാണ് ഇവിടെ ഒരുക്കുന്നത്.

ബീച്ചിന്റെ നവീകരണവും പരിപാലനവും ഏറ്റെടുത്ത ‘സോളസ് ആഡ് സൊലൂഷൻസ്‘ ആണ് ചെസ് ബോർ‌ഡ് ഒരുക്കുന്നത്. കുട്ടികൾക്കായി നിർമിക്കുന്ന ഗെയിം സോണിന്റെ ഭാഗമായാണ് കോർപറേഷൻ ഓഫീസിന് മുൻവശം ബീച്ചിൽ ചെസ് ബോർഡ് നിർമിക്കുന്നത്. കോവിഡ് കാലം കഴിഞ്ഞാലുടൻ മുൻ ചെസ് ചാംപ്യൻ കൂടിയായ മന്ത്രി പിഎ മുഹമ്മദ് റിയാസ് ഈ കൂറ്റൻ ചെസ് ബോർഡ് കുട്ടികൾക്കായി സമർപ്പിക്കും.

അതേസമയം, ബീച്ച് നവീകരണത്തിന്റെ ഭാഗമായി സോളസ് ആഡ് സൊലൂഷൻസ് വിളക്കു കാലുകൾ മാറ്റി സ്‌ഥാപിച്ചു. കൂടാതെ സിസിടിവി ക്യാമറകളും സ്‌ഥാപിച്ചിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി ബീച്ചിന്റെ തെക്ക് ഭാഗത്ത് പൈതൃക പെയിന്റിങ് തുടങ്ങിയവയും ചെയ്യുന്നുണ്ട്.

Malabar News:  മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ ; അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് കോവിഡ് പരിശോധന നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE