ഇടുക്കിയിൽ അഞ്ചു വയസുകാരന് മർദ്ദനം; തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്‌തസ്രാവവും

By Desk Reporter, Malabar News
5-year-old-brutally-attacked_2020-Oct-31
Representational Image
Ajwa Travels

ഇടുക്കി: ഇടുക്കിയിൽ അഞ്ച് വയസുകാരന് ക്രൂര മർദ്ദനമേറ്റതായി പരാതി. ഉണ്ടപ്ളാവ് എന്ന സ്‌ഥലത്ത് അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലേൽക്കുകയും ആന്തരിക രക്‌തസ്രാവം ഉണ്ടാവുകയും ചെയ്‌തു.

തൊടുപുഴ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. കുട്ടി അപകടനില തരണം ചെയ്‌തതായി ഡോക്‌ടർമാർ അറിയിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതാവിന്റെ സഹോദരനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വീണ് പരുക്കേറ്റെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പോലീസ് എത്തി ചോദ്യം ചെയ്‌തപ്പോഴാണ്‌ മർദ്ദന വിവരം പുറത്തുവന്നത്.

Also Read:  വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം ഇന്ന് അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE