തിരുവനന്തപുരം മെഡിക്കൽ കോളേജ്; കോവിഡ് രൂക്ഷം, 51 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം

By Team Member, Malabar News
51 More Health Workers Affected Covid In Trivandrum Medical College
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ മെഡിക്കൽ കോളേജിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് മാത്രം സീനിയർ ഡോക്‌ടർമാർ ഉൾപ്പടെ 51 പേർക്കാണ് രോഗബാധ ഉണ്ടായത്. ഇവരിൽ 14 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌ രണ്ടാം തവണയാണ്. കൂടാതെ കഴിഞ്ഞ 11 ദിവസത്തിനിടെ മെഡിക്കൽ കോളേജിലെ 245 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ജൂനിയർ ഡോക്‌ടർമാരും, സ്‌റ്റാഫ്‌ നഴ്‌സുമാരും, മെഡിക്കൽ വിദ്യാർഥികളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

അതേസമയം സംസ്‌ഥാനത്ത് ഇന്ന് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായത്. 24 മണിക്കൂറിൽ 34,199 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ റിപ്പോർട് ചെയ്‌തത്‌ എറണാകുളം ജില്ലയിലാണ്. കൂടാതെ 54 പേർക്ക് ഒമൈക്രോണും സ്‌ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കോവിഡ് ബാധ നിലവിൽ രൂക്ഷമായി തുടരുകയാണ്. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഉൾപ്പടെ കോവിഡ് ക്ളസ്‌റ്റർ രൂപപ്പെടുന്ന സാഹചര്യമാണ് നിലവിൽ. 12 വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലാണ് നിലവിൽ തിരുവനന്തപുരത്ത് കോവിഡ് ക്ളസ്‌റ്റർ രൂപപ്പെട്ടത്.

Read also: യുപിയില്‍ ബിജെപി-അപ്‌നാ ദള്‍-നിഷാദ് പാര്‍ട്ടി കൂട്ടുകെട്ട്; 403 സീറ്റുകളില്‍ മൽസരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE