എംജിയുടെ പ്രതിമാസ വിൽപനയിൽ 60 ശതമാനത്തിന്റെ ഇടിവ്

By Staff Reporter, Malabar News
MG-HECTOR
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലം എംജി ഹെക്റ്ററിന്റെ പ്രതിമാസ വില്‍പനയില്‍ 60 ശതമാനം ഇടിവ്. കഴിഞ്ഞ മാസം എംജിയുടെ 1016 യൂണിറ്റുകള്‍ രാജ്യത്ത് വിറ്റഴിച്ചുവെന്ന് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രിലില്‍ വിറ്റ 2565 വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിമാസ വില്‍പനയില്‍ 60 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

കോവിഡ് രണ്ടാം തരംഗം മൂലമുണ്ടായ വെല്ലുവിളികളാണ് ഇതിന് പ്രധാന കാരണമെന്ന് കമ്പനി പറയുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്‌ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ ഉല്‍പാദനത്തെയും ചില്ലറ വില്‍പനയെയും ബാധിച്ചു.  അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിമാസ വില്‍പനയില്‍ കമ്പനി വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസം വിറ്റ 710 യൂണിറ്റുകളെ അപേക്ഷിച്ച് 2021 മെയ് മാസത്തില്‍ 43 ശതമാനം വളര്‍ച്ചയാണ് നേടിയത്.

Read Also: ഓഹരി വിപണിയെ പിടിച്ചുനിർത്തി സാമ്പത്തിക റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE