സൗദി കോവിഡ്; 1,389 പേർക്ക് രോഗമുക്‌തി, 751 പുതിയ കേസുകള്‍

By Staff Reporter, Malabar News
saudi-covid
Representational Image
Ajwa Travels

ജിദ്ദ: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 751 പേർക്ക്. ഇതോടെ രാജ്യത്താകെ ഇതുവരെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 5,35,927 ആയി. ഒരു ദിവസത്തിനിടെ രാജ്യത്ത് 1,389 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്. ഇതുവരെ 5,17,379 പേരാണ് സൗദിയിൽ കോവിഡിൽ നിന്നും മുക്‌തി നേടിയത്.

അതേസമയം 9 കോവിഡ് മരണവും ഇന്ന് റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,366 ആയി. രാജ്യത്തെ മരണനിരക്ക് 1.56 ശതമാനവും രോഗമുക്‌തി നിരക്ക് 96.53 ശതമാനവുമാണ്.

നിലവില്‍ 10,182 പേരാണ് വിവിധ ഇടങ്ങളിലായി ചികിൽസയിലുള്ളത്. ഇവരില്‍ 1,407 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട് ചെയ്‌ത കോവിഡ് കേസുകൾ: മക്ക- 147, കിഴക്കന്‍ പ്രവിശ്യ- 111, റിയാദ്- 107, അസീര്‍- 86, ജീസാന്‍- 72, അല്‍ ഖസീം- 54, മദീന- 47, നജ്റാന്‍- 35, ഹായില്‍- 31, തബൂക്ക്- 19, അല്‍ബാഹ- 17, വടക്കന്‍ അതിര്‍ത്തി മേഖല- 14, അല്‍ ജൗഫ്- 11.

അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 3,05,40,106 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്‌തതായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

Most Read: ഇ ബുൾജെറ്റ് സഹോദരങ്ങളെ നാല് മണിക്കൂ‍ർ ചോദ്യം ചെയ്‌ത്‌ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE