ലക്ഷദ്വീപ് ബോട്ടപകടം; കാണാതായ 8 പേരെ കണ്ടെത്തി, ഒരാളെ കുറിച്ച് വിവരമില്ല

By Team Member, Malabar News
Representational image
Ajwa Travels

കൊച്ചി : ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ 9 മൽസ്യ തൊഴിലാളികളിൽ 8 പേരെ കണ്ടെത്തി. കടമത്ത് ദ്വീപിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. അപകടത്തിൽ പെട്ട് ബോട്ട് മുങ്ങിയതോടെ ദ്വീപിലെ ഒറ്റപ്പെട്ട സ്‌ഥലത്ത് ഇവർ നീന്തി കയറുകയായിരുന്നു. അതേസമയം തന്നെ ബോട്ടിലുണ്ടായിരുന്ന ഒരാളെ കുറിച്ച് വിവരമില്ലെന്ന് തീരസംരക്ഷണ സേന അറിയിച്ചു.

രക്ഷപ്പെടുത്തിയ മൽസ്യ തൊഴിലാളികളെ കോസ്‌റ്റ്ഗാർഡ് കപ്പലിൽ സുരക്ഷിത സ്‌ഥാനത്തേക്ക്‌ മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ശക്‌തമായ കാറ്റിലും മഴയിലുമാണ് വൈപ്പിനിൽ നിന്ന് മൽസ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിൽ അപകടത്തിൽ പെട്ടത്.

തമിഴ്‌നാട്ടിൽ നിന്നുള്ള ആണ്ടവൻ തുണൈ എന്ന ബോട്ടാണ് ബിത്ര ദ്വീപിന് സമീപം ശക്‌തമായ കാറ്റിലും മഴയിലും മുങ്ങിയത്. മെയ് 1ആം തീയതിയാണ് ഇവർ വൈപ്പിൻ തീരത്ത് നിന്നും മൽസ്യ ബന്ധത്തിനായി പുറപ്പെട്ടത്. തമിഴ്‌നാട് നാഗപട്ടണം സ്വദേശികളായ 7 പേരും 2 ഉത്തരേന്ത്യക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.

Read also : ബംഗാളില്‍ ലോക്ക്‌ഡൗൺ ലംഘിച്ച് ധർണ; ബിജെപി എംഎൽഎമാർ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE