ഡെൽഹിയിലെ സരോജ് ഹോസ്‌പിറ്റലിൽ 80 ഡോക്‌ടർമാർക്ക് കോവിഡ്; സീനിയർ സർജൻ മരിച്ചു

By Desk Reporter, Malabar News
Representational Image
Ajwa Travels

ന്യൂഡെൽഹി: ഡെൽഹിയിലെ സരോജ് ഹോസ്‌പിറ്റലിൽ 80 ഡോക്‌ടർമാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കോവിഡ് സ്‌ഥിരീകരിച്ച 80 ഡോക്‌ടർമാരിൽ 12 പേരെ ചികിൽസക്കായി ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ അവരവരുടെ വീടുകളിൽ ക്വാറന്റെയ്നിലാണ്.

മൂന്നു പതിറ്റാണ്ടിനടുത്ത് ഈ ആശുപത്രിയിൽ സേവനം ചെയ്‌ത മുതിർന്ന ശസ്‌ത്രക്രിയാ വിദഗ്‌ധൻ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്‌തു. ആശുപത്രിയിലെ സീനിയർ സർജനായ ഡോ. എകെ റാവത്താണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 27 വർഷമായി സരോജ് ഹോസ്‌പിറ്റലിൽ സേവനം നടത്തിവന്ന ഡോ. എകെ റാവത്തിന്റെ മരണം കനത്ത നഷ്‌ടമാണെന്ന് സഹപ്രവർത്തകർ പറഞ്ഞു.

ഡെൽഹിയിലെ ആശുപത്രികളിലുടനീളം ഇതുവരെ മുന്നൂറിലധികം ഡോക്‌ടർമാർക്കും പാരാമെഡിക്കൽ സ്‌റ്റാഫിനും കോവിഡ് സ്‌ഥിരീകരിച്ചതായാണ് റിപ്പോർട്.

ഞായറാഴ്‌ച ഡെൽഹിയിൽ 13,336 പേർക്കാണ് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌. 273 മരണങ്ങളും റിപ്പോർട് ചെയ്‌തു. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ ഡെൽഹിയിലെ ലോക്ക്ഡൗൺ വീണ്ടും നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നലെ വ്യക്‌തമാക്കിയിരുന്നു. ഒരാഴ്‌ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗൺ നീട്ടിയത്.

Also Read:  കോവിഡിനെ കുറിച്ച് മോദിക്ക് യഥാർഥ വിവരമില്ല; വിമർശനവുമായി ആർഎസ്എസും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE