പട്ടാള ഭരണകൂടത്തിന്റെ വെടിവെപ്പ്; മ്യാൻമറിൽ 80 പ്രക്ഷോഭകർ കൊല്ലപ്പെട്ടു

By Team Member, Malabar News
myanmar
Representational image
Ajwa Travels

യാങ്കൂൺ : മ്യാൻമറിലെ ബാഗോ നഗരത്തിൽ പട്ടാള ഭരണത്തിന്റെ വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 80 കടന്നു. പട്ടാള ഭരണത്തിന്റെ അട്ടിമറിക്കെതിരെ സമരം ചെയ്യുന്ന ആളുകൾക്ക് നേരെ പട്ടാളം നിർദയം വെടി വെക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ വ്യക്‌തമാക്കി.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ് വെടിവെപ്പ് ആരംഭിച്ചത്. പിന്നീട് കഴിഞ്ഞ ദിവസങ്ങളിലും വെടിവെപ്പ് തുടർന്നു. കൂടാതെ പ്രക്ഷോഭകർ ഇന്നലെ കിഴക്കൻ മേഖലയിലെ ഒരു പോലീസ് സ്‌റ്റേഷനെതിരെ നടത്തിയ ആക്രമണത്തിൽ 16 പോലീസുകാർ കൊല്ലപ്പെട്ടതായി പ്രാദേശിക മാദ്ധ്യമങ്ങൾ വ്യക്‌തമാക്കുന്നുണ്ട്.

ഇതിനൊപ്പം തന്നെ രാജ്യത്ത് കഴിഞ്ഞ മാസം പട്ടാള ഉദ്യോഗസ്‌ഥന്റെ സഹായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പട്ടാളഭരണം 19 പേരെ വധശിക്ഷക്ക് വിധിക്കുകയും ചെയ്‌തിരുന്നു.

Read also : പാനൂരിൽ സമാധാന സന്ദേശയാത്ര നടത്തും; എൽഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE