പാനൂരിൽ സമാധാന സന്ദേശയാത്ര നടത്തും; എൽഡിഎഫ്

By Syndicated , Malabar News
LDF
Representational Image

പാനൂർ: യൂത്ത്​ ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മരണം രാഷ്‌ട്രീയമായി ഉപയോഗിക്കാനാണ് യുഡിഎഫ് ശ്രമമെങ്കിൽ രാഷ്‌ട്രീയമായി തന്നെ നേരിടുമെന്ന് എൽഡിഎഫ്. തിരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചത് മുതൽ കൂത്തുപറമ്പ് മണ്ഡലത്തിലുടനീളം ലീഗ് അക്രമം നടത്തി. കള്ളവോട്ട്​ ചെയ്യാൻ ശ്രമിക്കുന്നതിന് ഇടയിൽ എലാങ്കോട്ടും പുത്തൂരുമായി രണ്ട് ലീഗുകാർ പിടിക്കപ്പെട്ടു, എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളത്തിൽ പറഞ്ഞു.

മേഖലയിൽ കലാപം സൃഷ്​ടിക്കാനുള്ള ലീഗ്​ നീക്കങ്ങൾക്കെതിരെ എൽഡിഎഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാധാന സന്ദേശയാത്ര നടത്തും. തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടരക്ക് കടവത്തൂരിൽനിന്ന്​ ആരംഭിക്കുന്ന യാത്ര സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉൽഘാടനം ചെയ്യും. വൈകീട്ട് അഞ്ചരയോടെ പെരിങ്ങത്തൂരിൽ സമാപിക്കും. കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ സമാപന സമ്മേളനം ഉൽഘാടനം ചെയ്യും.

Read also: ജലീലിനെ തുടരാന്‍ അനുവദിക്കുന്നത് ജനാധിപത്യ വാഴ്‌ചയോടുള്ള വെല്ലുവിളി; ചെന്നിത്തല

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE