മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പിന്റെ വിധി കൂടി തേടുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ മൽസരം കനക്കുന്നു. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എംപി അബ്ദുസമദ് സമദാനിയാണ് ലീഡ് ചെയ്യുന്നത്. 4,280 വോട്ടുകൾക്കാണ് ലീഡ്.
വിജയം ആർക്കൊപ്പമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിൽ മുസ്ലിം ലീഗ് സ്ഥാനാർഥികൾ ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം നേടി കോട്ട പോലെ കാത്ത മണ്ഡലമാണ് മലപ്പുറം. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി എസ്എഫ്ഐ ദേശീയ പ്രസിഡണ്ട് വിപി സാനുവാണ്. എൻഡിഎ ഇറക്കിയിട്ടുള്ളത് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയെയാണ്.
Also Read: വോട്ടെണ്ണൽ രണ്ടാം മണിക്കൂറിൽ; എൽഡിഎഫിന് അനുകൂലം; കടുത്ത മൽസരവുമായി യുഡിഎഫ്