റിയാദ്: സൗദി അറേബ്യയില്‍ ക്വാറന്റെയ്ൻ ലംഘിച്ച 11 കോവിഡ് രോഗികള്‍ അറസ്റ്റില്‍. ഹായിലില്‍ നിന്നാണ് ഇവർ പിടിയിലായത്. കോവിഡ് സുരക്ഷാ നടപടികള്‍ നിരീക്ഷിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി സഹകരിച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ക്വാറന്റെയ്ൻ, ഐസൊലേഷന്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷയും രണ്ട് ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. ക്വാറന്റെയ്ൻ ലംഘിക്കുന്നത് വിദേശികൾ ആണെങ്കിൽ ശിക്ഷക്ക് ശേഷം ഇവരെ പ്രവേശനവിലക്ക് ഏർപ്പെടുത്തി നാടുകടത്തുകയും ചെയ്യും. അതേസമയം പിടിയിലായവരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം പോലീസ് പ്രോസിക്യൂഷന് കൈമാറി.
National News: സിദ്ദീഖ് കാപ്പനെ ജയിലിലേക്ക് മാറ്റിയ നടപടി; യുപി സർക്കാരിനെതിരെ കോടതിയലക്ഷ്യം