ക്വാറന്റെയ്ൻ ലംഘനം; സൗദിയില്‍ 11 കോവിഡ് രോഗികള്‍ അറസ്‌റ്റിൽ

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയില്‍ ക്വാറന്റെയ്ൻ ലംഘിച്ച 11 കോവിഡ് രോഗികള്‍ അറസ്‌റ്റില്‍. ഹായിലില്‍ നിന്നാണ് ഇവർ പിടിയിലായത്. കോവിഡ് സുരക്ഷാ നടപടികള്‍ നിരീക്ഷിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി സഹകരിച്ചാണ് ഇവരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

ക്വാറന്റെയ്ൻ, ഐസൊലേഷന്‍ വ്യവസ്‌ഥകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷയും രണ്ട് ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. ക്വാറന്റെയ്ൻ ലംഘിക്കുന്നത് വിദേശികൾ ആണെങ്കിൽ ശിക്ഷക്ക് ശേഷം ഇവരെ പ്രവേശനവിലക്ക് ഏർപ്പെടുത്തി നാടുകടത്തുകയും ചെയ്യും. അതേസമയം പിടിയിലായവരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം പോലീസ് പ്രോസിക്യൂഷന് കൈമാറി.

National News: സിദ്ദീഖ് കാപ്പനെ ജയിലിലേക്ക് മാറ്റിയ നടപടി; യുപി സർക്കാരിനെതിരെ കോടതിയലക്ഷ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE