നേട്ടങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു നാഴികൾക്കല്ല് കൂടി തുന്നിച്ചേർത്ത് തമിഴ് ചലച്ചിത്രം ‘സൂരറൈ പോട്ര്’. സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ‘സൂരറൈ പോട്ര്’ പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയുടെ ഉയർന്ന റേറ്റിംഗ് കരസ്ഥമാക്കിയാണ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഈ നേട്ടം കൊയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറെ ശ്രദ്ധനേടിയ ‘സൂരറൈ പോട്ര്’ 9.1 റേറ്റിംഗുമായാണ് മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഹോളിവുഡ് ക്ളാസിക്കുകളായ ‘ദി ഡാർക്ക് നൈറ്റ്’, ‘ഷിൻഡ്ലെഴ്സ് ലിസ്റ്റ്’ എന്നിവയെ മറികടന്നാണ് ചിത്രം മൂന്നാമതെത്തിയത്.
നേരത്തെ ഓസ്കാർ ചുരുക്കപ്പട്ടികയിലേക്ക് നിർദ്ദേശിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു എയർ ഡെക്കാൻ വിമാന കമ്പനിയുടെ സ്ഥാപകനായ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘സൂരറൈ പോട്ര്’. എന്നാൽ അവസാനഘട്ടത്തിൽ പുറത്താകുകയായിരുന്നു.
ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു. കൂടാതെ ഉർവ്വശി, പരേഷ് റാവൽ എന്നിവരും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷങ്ങളെ അവതരിപ്പിച്ചു.
Read Also: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ ഒടിടി റിലീസിന് ഒരുങ്ങുന്നു