തിരുവനന്തപുരം: ചാല മാർക്കറ്റിലെ കടയിലുണ്ടായ തീ അണച്ചു. കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയായ മഹാദേവ ടോയ്സിലാണ് തീപിടുത്തമുണ്ടായത്. നിരവധി കളിപ്പാട്ടങ്ങൾ കത്തിനശിച്ചു. കടക്കുള്ളിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. പുക കെടുത്താനുള്ള ശ്രമങ്ങൾ ഫയർ ഫോഴ്സ് തുടരുകയാണ്. സംഭവത്തിൽ റിപ്പോർട് തേടുമെന്ന് കളക്ടർ വ്യക്തമാക്കി.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രാജസ്ഥാൻ സ്വദേശിയുടേതാണ് കട. 40 ലക്ഷം രൂപയുടെ നഷ്ടമാണ് തീപിടുത്തത്തിൽ ഉണ്ടായതെന്ന് കടയുടമ പറഞ്ഞു. തീപിടുത്ത സമയത്ത് ഒരാൾ കടയിൽ ഉണ്ടായിരുന്നു. എന്നാൽ, തീ പടർന്ന് തുടങ്ങിയപ്പോൾ തന്നെ ഇയാൾ രക്ഷപ്പെട്ടു.
കടയുടെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഗാന്ധി പാര്ക്കിന് പിന്‍വശത്ത് ചാല മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നിടത്തുള്ള കടയിലാണ് തീപിടുത്തമുണ്ടായത്. തിരുവനന്തപുരം മേയറടക്കം സംഭവ സ്ഥലത്ത് എത്തിയിരുന്നു.
National News: കേന്ദ്രം തിരിച്ചുവിളിച്ച ബംഗാൾ ചീഫ് സെക്രട്ടറി വിരമിച്ചു; മമതയുടെ മുഖ്യ ഉപദേഷ്ടാവാകും