ചാല മാർക്കറ്റിൽ വൻ തീപിടുത്തം

By Desk Reporter, Malabar News
keralafireforce
Representational Image
Ajwa Travels

തിരുവനന്തപുരം: ചാല മാർക്കറ്റിൽ വൻ തീപിടുത്തം. കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയായ മഹാദേവ ടോയ്‌സിന്റെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. തീയണക്കാൻ ഫയർ ഫോഴ്‌സിന്റെ ശ്രമം തുടരുകയാണ്. അടുത്തടുത്ത് കടകൾ ഉള്ളതിനാൽ തീ പടരാൻ സാധ്യതയുണ്ടെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്‌ഥർ പറഞ്ഞു.

നാല് യൂണിറ്റ് ഫയർ ഫോഴ്‌സാണ് സ്‌ഥലത്ത് എത്തിയിട്ടുള്ളത്. കളിപ്പാട്ടങ്ങൾ സൂക്ഷിച്ചു വച്ചിരിക്കുന്ന ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം എന്തെന്ന് വ്യക്‌തമായിട്ടില്ല.

ഗാന്ധി പാര്‍ക്കിന് പിന്‍വശത്ത് ചാല മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നിടത്തുള്ള കടയിലാണ് തീപിടുത്തമുണ്ടായത്. തിരുവനന്തപുരം മേയറടക്കം സംഭവ സ്‌ഥലത്ത് എത്തിയിട്ടുണ്ട്.

National News:  സെൻട്രൽ വിസ്‌ത പദ്ധതി; കുപ്രചാരണങ്ങൾ നടന്നുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE