ചാല മാർക്കറ്റിലെ തീ അണച്ചു; ലക്ഷങ്ങളുടെ നഷ്‌ടം

By Desk Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: ചാല മാർക്കറ്റിലെ കടയിലുണ്ടായ തീ അണച്ചു. കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയായ മഹാദേവ ടോയ്‌സിലാണ് തീപിടുത്തമുണ്ടായത്. നിരവധി കളിപ്പാട്ടങ്ങൾ കത്തിനശിച്ചു. കടക്കുള്ളിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. പുക കെടുത്താനുള്ള ശ്രമങ്ങൾ ഫയർ ഫോഴ്‌സ് തുടരുകയാണ്. സംഭവത്തിൽ റിപ്പോർട് തേടുമെന്ന് കളക്‌ടർ വ്യക്‌തമാക്കി.

തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല. രാജസ്‌ഥാൻ സ്വദേശിയുടേതാണ് കട. 40 ലക്ഷം രൂപയുടെ നഷ്‌ടമാണ് തീപിടുത്തത്തിൽ ഉണ്ടായതെന്ന് കടയുടമ പറഞ്ഞു. തീപിടുത്ത സമയത്ത് ഒരാൾ കടയിൽ ഉണ്ടായിരുന്നു. എന്നാൽ, തീ പടർന്ന് തുടങ്ങിയപ്പോൾ തന്നെ ഇയാൾ രക്ഷപ്പെട്ടു.

കടയുടെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഗാന്ധി പാര്‍ക്കിന് പിന്‍വശത്ത് ചാല മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നിടത്തുള്ള കടയിലാണ് തീപിടുത്തമുണ്ടായത്. തിരുവനന്തപുരം മേയറടക്കം സംഭവ സ്‌ഥലത്ത് എത്തിയിരുന്നു.

National News:  കേന്ദ്രം തിരിച്ചുവിളിച്ച ബംഗാൾ ചീഫ് സെക്രട്ടറി വിരമിച്ചു; മമതയുടെ മുഖ്യ ഉപദേഷ്‌ടാവാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE