തൃശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് കെകെ അനീഷ് കുമാറിനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയായിരുന്നു അനീഷ് കുമാര്‍. പണവുമായി വന്ന ധര്‍മരാജനും സംഘത്തിനും ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് നല്‍കിയത് തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
ഓഫീസ് സെക്രട്ടറിയായ സതീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം പോലീസിനോട് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്രസിഡണ്ടിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. കേസില്‍ ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. തൃശൂർ പോലീസ് ക്ളബ്ബിലാകും അനീഷിന്റെ ചോദ്യം ചെയ്യല്‍ നടക്കുക.
National News: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കി