സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കി

By News Desk, Malabar News
CBSE board exam
Ajwa Travels

ഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് പരീക്ഷ വേണ്ടെന്ന കാര്യത്തിൽ ധാരണയായത്. ഏറെ നാളത്തെ അനിശ്‌ചിതത്വത്തിനും ചർച്ചക്കും ഒടുവിലാണ് തീരുമാനം.

ഇക്കാര്യത്തിൽ വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും ആശങ്ക അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ഉന്നത തല യോഗത്തിൽ പറഞ്ഞു. കോവിഡ് വ്യാപനം രാജ്യത്ത് അതിരൂക്ഷമാണ്.

ചില സംസ്‌ഥാനങ്ങളിൽ കോവിഡ് കുറഞ്ഞ് വരുന്നുണ്ടെങ്കിലും മറ്റ് ചിലയിടങ്ങളിൽ ലോക്ക്ഡൗൺ അടക്കമുള്ള സാഹചര്യം നിലവിലുണ്ട്. വിദ്യാര്‍ഥികളുടെ സുരക്ഷയിൽ ഒരു തരത്തിലും വിട്ടുവീഴ്‌ച ചെയ്യാനാകില്ലെന്ന് വിലയിരുത്തിയാണ് പരീക്ഷ വേണ്ടെന്ന നിര്‍ണായക തീരുമാനം എടുക്കുന്നതെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.

Kerala News: സംസ്‌ഥാനത്ത് വീണ്ടും ബ്ളാക്ക് ഫംഗസ് മരണം; പാലക്കാട് വീട്ടമ്മ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE