കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡണ്ടിനെ നാളെ ചോദ്യം ചെയ്യും

By News Desk, Malabar News
kodakara hawala case
Representational Image
Ajwa Travels

തൃശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് കെകെ അനീഷ് കുമാറിനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാർഥിയായിരുന്നു അനീഷ് കുമാര്‍. പണവുമായി വന്ന ധര്‍മരാജനും സംഘത്തിനും ഹോട്ടല്‍ മുറി ബുക്ക് ചെയ്‌ത്‌ നല്‍കിയത് തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

ഓഫീസ് സെക്രട്ടറിയായ സതീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തപ്പോള്‍ അദ്ദേഹം പോലീസിനോട് ഇക്കാര്യം സ്‌ഥിരീകരിക്കുകയും ചെയ്‌തു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ജില്ലാ പ്രസിഡണ്ടിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. കേസില്‍ ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. തൃശൂർ പോലീസ് ക്ളബ്ബിലാകും അനീഷിന്റെ ചോദ്യം ചെയ്യല്‍ നടക്കുക.

National News: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE