ഐപിഎല്‍ പ്രമാണിച്ച് പുതിയ ഓഫറുകളുമായി ജിയോ. കൂടാതെ ഓഫറുകള്‍ക്ക് ഒപ്പം ജിയോ ഡിസ്നി+ഹോട്സ്റ്റാര് വിഐപി സബ്സ്ക്രിപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്കുന്നു. 598, 401 രൂപയുടെ റീചാര്‍ജുകളില്‍ ആണ് ഈ ഓഫറുകള്‍ ലഭിക്കുക.
598 രൂപയുടെ റീചാര്‍ജിലൂടെ ഉപഭോക്താക്കള്‍ക്ക് ദിവസേന 2 ജിബി ഡാറ്റ വീതം 56 ദിവസത്തേക്ക് ലഭിക്കുന്നു. ഈ റീചാര്‍ജില്‍ ജിയോ ഉപഭോതാക്കള്‍ക്ക് മുഴുവനായി 112 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത്. കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്ക് അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു കണക്ഷനുകളിലേക്ക് ഉള്ള കോളുകള്‍ക്ക് 2000 മിനിറ്റും ലഭിക്കുന്നതാണ്. 1 വര്‍ഷത്തേക്കാണ് ഡിസ്നി+ഹോട്സ്റ്റാര് വിഐപി സബ്സ്ക്രിപ്ഷന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.
Read Also: ഐപിഎല്ലിലെ ഏറ്റവും സുന്ദരമായ കാഴ്ച ധോണിയുടെ തിരിച്ചുവരവ്
അതേസമയം 401 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ദിവസേന 3 ജിബി ഡാറ്റ ലഭിക്കും.കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും കൂടാതെ മറ്റു കണക്ഷനുകളിലേക്ക് 1,000 മിനുട്ടും ലഭിക്കും. 28 ദിവസത്തേക്കാണ് ഈ ഓഫറുകള്‍ ലഭിക്കുക. കൂടാതെ 6 ജിബിയുടെ അധിക ഡാറ്റയും ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകളില്‍ ലഭിക്കുന്നതാണ്.
ഈ റീചാര്‍ജില്‍ മുഴുവനായി 90 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കള്‍ക്ക് ലഭിക്കുക. ജിയോ സിനിമ, ജിയോ ടിവി, ജിയോ ന്യൂസ് കൂടാതെ മറ്റ് ആപ്ലിക്കേഷനുകളും ഈ ഓഫറുകള്‍ക്ക് ഒപ്പം ലഭിക്കും. അതോടൊപ്പം ഡിസ്നി ഹോട്സ്റ്റാര് സര്‍വീസുകളും ഉപഭോതാക്കള്‍ക്ക് ലഭിക്കും. ഓണ്‍ലൈനിലൂടെ ഐപിഎല്ലും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം.