ഡെൽഹി: ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത് അടക്കമുള്ള ആർഎസ്എസ് നേതാക്കളുടെ ബ്ളൂ ടിക് ട്വിറ്റർ പുനസ്ഥാപിച്ചു. മോഹൻ ഭാഗവതിന് പുറമെ ആര്‍എസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ജോഷി, സമ്പര്‍ക്ക് പ്രമുഖ്, അനിരുദ്ധ് ദേശപാണ്ഡെ എന്നിവരുടെയും ബ്ളൂ ടിക്ക് ട്വിറ്റർ പുനസ്ഥാപിച്ചു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ട്വിറ്ററില്‍ നിന്നും ഇത്തരം നടപടി നേരിട്ടിരുന്നു. എന്നാല്‍ ഉപരാഷ്ട്രപതിയുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ ബ്ളൂ ടിക്ക് നേരത്തെ പുനസ്ഥാപിച്ചിരുന്നു.
ആറ് മാസത്തിനിടെ ഒരിക്കൽ പോലും ഉപയോഗം നടന്നിട്ടില്ലെങ്കിൽ വേരിഫിക്കേഷൻ കോഡായ ബ്ളൂ ടിക്ക് നീക്കം ചെയ്യുമെന്നാണ് ട്വിറ്ററിന്റെ നയമെന്നും, സജീവമായ അക്കൗണ്ടുകളെയാണ് ട്വിറ്റര്‍ പരിഗണിക്കുകയെന്നും ആയിരുന്നു വിഷയത്തിൽ സൈബര്‍ വിദഗ്ധരുടെ പക്ഷം.
എന്നാൽ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ച ആര്‍എസ്എസ് വൃത്തങ്ങള്‍, അക്കൗണ്ട് ഉപയോഗിക്കാത്തത് ബ്ളൂ ടിക്ക് നീക്കം ചെയ്യുന്നതിന് കാരണമാകും എങ്കിൽ ഇക്കാര്യം നേരത്തെ അറിയിക്കേണ്ടതായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെ മുതലാണ് ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടുകകളിലെ ബ്ളൂ ടിക്ക് ട്വിറ്റർ നീക്കം ചെയ്യാൻ ആരംഭിച്ചത്.
Kerala News: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്; നടി ലീന മരിയ പോളിന് പോലീസ് നോട്ടീസ്