ട്വിറ്റർ ലോഗോ മാറ്റി ഇലോൺ മസ്‌ക്; ബ്ളൂ ബേർഡിന് പകരം ‘മീം നായ’

നിലവിൽ മൈക്രോ ബ്ളോഗിംഗ് സൈറ്റിന്റെ ഡെസ്‌ക്‌ടോപ്പ് വേർഷനിൽ മാത്രമാണ് മാറ്റം വന്നിരിക്കുന്നതെന്ന് മസ്‌ക് ട്വീറ്റ് ചെയ്‌തു. ട്വിറ്ററിന്റെ മൊബൈൽ ആപ്പിൽ മാറ്റമൊന്നും ഉണ്ടാവില്ല.

By Trainee Reporter, Malabar News
twitter new logo
Ajwa Travels

വാഷിങ്‌ടൺ: ട്വിറ്ററിന്റെ പ്രശസ്‌തമായ ലോഗോ മാറ്റി സിഇഒ ഇലോൺ മസ്‌ക്. ട്വിറ്ററിന്റെ ബ്ളൂ ബേർഡ് ലോഗോ മാറ്റി പകരം ഡോഗ്‌കോയിൻ ക്രിപ്റ്റോ കറൻസിയുടെ ‘മീം’ ആയ നായയാണ് പുതിയ ലോഗോ. 2013ൽ തമാശയായി സൃഷ്‌ടിച്ചതാണ് ഈ ‘നായ മീം’. ലോഗോയുടെ മാറ്റം സ്‌ഥിരീകരിക്കുന്നതായി ഇലോൻ മസ്‌ക് ട്വീറ്റ് ചെയ്‌തിട്ടുണ്ട്‌.

നിലവിൽ മൈക്രോ ബ്ളോഗിംഗ് സൈറ്റിന്റെ ഡെസ്‌ക്‌ടോപ്പ് വേർഷനിൽ മാത്രമാണ് മാറ്റം വന്നിരിക്കുന്നതെന്ന് മസ്‌ക് ട്വീറ്റ് ചെയ്‌തു. ട്വിറ്ററിന്റെ മൊബൈൽ ആപ്പിൽ മാറ്റമൊന്നും ഉണ്ടാവില്ല. ഇലോൺ മസ്‌കിന്റെ ഏറ്റവും ഇഷ്‌ടപ്പെട്ട ക്രിപ്റ്റോ കറൻസിയാണ് ഡോഗ് കോയിൻ. ‘ഷിബ ഇനു’ എന്ന നായ ഇന്റർനെറ്റിലെ ഒരു ജനപ്രിയ മീം ആണ്. ഇതാണ് ഡോഗ് കോയിനിന്റെ ലോഗോ.

കഴിഞ്ഞ വർഷമാണ് ഇലോൺ മസ്‌ക് മൈക്രോ ബ്ളോഗിംഗ് സൈറ്റായ ട്വിറ്റർ വാങ്ങിയത്. ഇതിനു വേണ്ടി അദ്ദേഹം 44 ബില്യൺ ഡോളറിന്റെ ഇടപാട് നടത്തിയിരുന്നു. കമ്പനി വാങ്ങിയതോടെ നിരവധി മാറ്റങ്ങളാണ് ട്വിറ്ററിൽ ഉണ്ടായത്. അടുത്തിടെ, അക്കൗണ്ടുകൾക്ക് ‘വെരിഫൈഡ് ടിക്’ കിട്ടാൻ പെയ്‌മെന്റ് സംവിധാനവും ഏർപ്പെടുത്തിയിരുന്നു. നിരവധി തവണ ജീവനക്കാരെ കൂട്ടപിരിച്ചുവിടലും നടത്തിയിരുന്നു.

Most Read: പ്രകോപനവുമായി ചൈന; അരുണാചലിലെ 11 സ്‌ഥലങ്ങൾക്ക് പുനർനാമകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE