ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്; നടി ലീന മരിയ പോളിന് പോലീസ് നോട്ടീസ്

By News Desk, Malabar News
Leena Maria Paul
Ajwa Travels

കൊച്ചി: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന് മൊഴി എടുക്കലിന് ഹാജരാകാൻ പോലീസ് നോട്ടീസ്. കേസിലെ പരാതിക്കാരി എന്ന നിലയിലാണ് മൊഴിയെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയിലുള്ള രവി പൂജാരിയുടെ ശബ്‌ദ സാമ്പിൾ തിരിച്ചറിയുന്നതിനും, ലീനയുടെ സമ്പത്തിക സ്രോതസുകളുടെ വിവരം എങ്ങനെ രവി പൂജാരി അറിഞ്ഞു എന്നതിൽ വ്യക്‌തത വരുത്തുന്നതിനുമാണ് മൊഴി രേഖപ്പെടുത്തുന്നത്.

ലീന മരിയ പോളിന്റെ സുഹൃത്ത് വഴി ആണ് വിവരം രവി പൂജാരിയിലേക്ക് എത്തിയത് എന്നാണ് പോലീസ് കണ്ടെത്തൽ. ഇതിൽ വ്യക്‌തത വരുത്താനാണ് നടിയെ വിളിച്ച് വരുത്തുന്നത്. ലീന മരിയ പോളിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത് പൂജാരി തന്നെയാണെന്ന് ഉറപ്പിക്കാൻ ശബ്‌ദ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ രവി പൂജാരിക്ക് ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവാണെന്നാണ് കണ്ടെത്തൽ. കാസർഗോഡ് സ്വദേശി ജിയ, മൈസൂർ സ്വദേശി ഗുലാം എന്നിവർ വഴിയാണ് ഇടപാടുകൾ നടത്തിയതെന്ന് രവി പൂജാരി അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.

Business News: ആദായനികുതി; രണ്ട് മാസത്തിനിടെ റീഫണ്ടായി നൽകിയത് 262,76 കോടി രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE