ടാറ്റൂ ഷോപ്പുകൾക്ക് നിയന്ത്രണം; രോഗങ്ങൾ പടരാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്

By Team Member, Malabar News
Representational Image
Ajwa Travels

ന്യൂഡെൽഹി : രോഗങ്ങൾ പടരാനുള്ള സാധ്യത മുന്നിൽ കണ്ട് ടാറ്റൂ ഷോപ്പുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ലൈസൻസ് ഉള്ള ഷോപ്പുകൾക്ക് മാത്രമായിരിക്കും ഇനി പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരിക്കുക.

ടാറ്റൂ ഷോപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് ഒപ്പം തന്നെ, അനുമതി ലഭിക്കുന്ന ഷോപ്പുകളിൽ പച്ചകുത്തുന്നതിന് കർശന നിർദ്ദേശങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. പച്ച കുത്തുന്ന വ്യക്‌തി കൃത്യമായി ഗ്‌ളൗസ് ധരിക്കണമെന്നും, പച്ച കുത്തുന്നവർ ഹെപ്പറ്റൈറ്റിസ് ബിക്കുള്ള വാക്‌സിൻ എടുത്തിരിക്കണമെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ടാറ്റൂ പതിക്കുന്നതിലൂടെ മാരകമായ പല രോഗങ്ങളും ആളുകളിലേക്ക് പടരാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കിയാണ് ടാറ്റൂ ഷോപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

Read also : തായ്‌വാനിലേക്ക് 75,000 വാക്‌സിൻ ഡോസുകൾ എത്തിക്കും; സഹായവുമായി യുഎസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE