തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ കവർച്ചാ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധർമരാജൻ. ഒരു കോടി രൂപയുടെ ഉറവിടമാണ് വെളിപ്പെടുത്തിയത്. ഡെൽഹിയിൽ ബിസിനസ് ആവശ്യത്തിനായുള്ള പണമായിരുന്നുവെന്നും പണം തിരികെ വേണമെന്നും ധർമരാജൻ കോടതിയോട് ആവശ്യപ്പെട്ടു.
പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിലാണ് ഇയാൾ ഹാജരാക്കിയത്. അതിനിടെ കൊടകര കുഴൽപ്പണക്കേസിലെ 15ആം പ്രതിക്കായി അന്വേഷണം കർണാടകയിലേക്ക് നീങ്ങുകയാണ്. കണ്ണൂർ സ്വദേശി ഷിഗിലിനെ കണ്ടെത്തുന്നതിനായാണ് കർണാടകയിലേക്ക് അന്വേഷണം നീങ്ങുന്നത്.
ഷിഗിൽ ബെംഗളൂരുവിലാണ് ഒളിവിൽ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിനെ തുടർന്നാണ് കർണാടക കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ തീരുമാനമായത്. പ്രതിയെ പിടികൂടാൻ അന്വേഷണ സംഘം കർണാടക പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.
Read Also: കോവിഡ് പ്രതിരോധം; 3 ഓക്സിജൻ കണ്ടെയ്നറുകൾ നൽകി അദാനി ഗ്രൂപ്പ്