കൊടകര കുഴൽപ്പണക്കേസ്; പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധർമരാജൻ

By Staff Reporter, Malabar News
kodakara-hawala-case
Representational Image
Ajwa Travels

തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ കവർച്ചാ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധർമരാജൻ. ഒരു കോടി രൂപയുടെ ഉറവിടമാണ് വെളിപ്പെടുത്തിയത്. ഡെൽഹിയിൽ ബിസിനസ് ആവശ്യത്തിനായുള്ള പണമായിരുന്നുവെന്നും പണം തിരികെ വേണമെന്നും ധർമരാജൻ കോടതിയോട് ആവശ്യപ്പെട്ടു.

പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇയാൾ ഹാജരാക്കിയത്. അതിനിടെ കൊടകര കുഴൽപ്പണക്കേസിലെ 15ആം പ്രതിക്കായി അന്വേഷണം കർണാടകയിലേക്ക് നീങ്ങുകയാണ്. കണ്ണൂർ സ്വദേശി ഷിഗിലിനെ കണ്ടെത്തുന്നതിനായാണ് കർണാടകയിലേക്ക് അന്വേഷണം നീങ്ങുന്നത്.

ഷിഗിൽ ബെംഗളൂരുവിലാണ് ഒളിവിൽ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിനെ തുടർന്നാണ് കർണാടക കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ തീരുമാനമായത്. പ്രതിയെ പിടികൂടാൻ അന്വേഷണ സംഘം കർണാടക പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.

Read Also: കോവിഡ് പ്രതിരോധം; 3 ഓക്‌സിജൻ കണ്ടെയ്‌നറുകൾ നൽകി അദാനി ഗ്രൂപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE