കോവിഡ് പ്രതിരോധം; 3 ഓക്‌സിജൻ കണ്ടെയ്‌നറുകൾ നൽകി അദാനി ഗ്രൂപ്പ്

By Team Member, Malabar News

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധത്തിന് കൂടുതൽ പിന്തുണയുമായി അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി 3 ഓക്‌സിജൻ കണ്ടെയ്‌നറുകൾ അദാനി ഗ്രൂപ്പ് കേരളത്തിന് കൈമാറി. സിംഗപ്പൂരിൽ നിന്നും എയർഫോർസിന്റെ പ്രത്യേക വിമാനത്തിലാണ് ഓക്‌സിജൻ കണ്ടെയ്‌നറുകൾ കേരളത്തിൽ എത്തിച്ചത്.

20 ടൺ സംഭരണശേഷിയുള്ള 3 ഓക്‌സിജൻ കണ്ടെയ്‌നറുകൾ എറണാകുളം ജില്ലാ ഭരണകൂടം ഏറ്റുവാങ്ങി. കൂടാതെ അവ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കുകയും ചെയ്‌തു. കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് ഇതിനോടകം തന്നെ അദാനി ഗ്രൂപ്പ് വലിയ പിന്തുണ നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സംഭാവന ചെയ്യുകയും, അതിന് പുറമേ 1,012 ഓക്‌സിജൻ സിലിണ്ടറുകളും ഫസ്‌റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിനുള്ള കിടക്കകളും, മറ്റ് ഉപകരണങ്ങളും അദാനി ഗ്രൂപ്പ് കേരളത്തിലെ കോവിഡ് പ്രതിരോധത്തിനായി നൽകിയിരുന്നു.

Read also : ജയിലിൽ പ്രോട്ടീൻ ഭക്ഷണം വേണമെന്ന് സുശീൽ കുമാർ; അനുമതി നൽകി കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE