കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസ് അന്വേഷണ സംഘത്തിൽ അഴിച്ചുപണി. ഫ്ളൈയിങ് സ്ക്വാഡ് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ സംഘത്തിൽ നിന്നും മാറ്റി. മുട്ടിൽ മരംമുറിയിൽ ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത് ധനേഷ് കുമാറായിരുന്നു. പുനലൂർ ഡിഎഫ്ഒ ബൈജു കൃഷ്ണനാണ് പകരം ചുമതല. അന്വേഷണ സംഘത്തിലുള്ള 5 ഡിഎഫ്ഒമാരിൽ ഒരാളായിരുന്നു ധനേഷ്. കോഴിക്കോട് ഫ്ളൈയിങ് സ്ക്വാഡിലേക്ക് തിരികെ പോകാനാണ് ഇദ്ദേഹത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. എറണാകുളം, തൃശൂർ ജില്ലകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.
Read also: മഞ്ചേശ്വരം കോഴക്കേസ്; സുന്ദരയുടെ ഫോൺ പിടിച്ചെടുത്തു